Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കനത്തമഴയിൽ കമ്പം മേഖലയിലെ പാടങ്ങളിൽ വെള്ളം കയറി വ്യാപകമായി നെൽ കൃഷിനശിച്ചു: നശിച്ചതിൽ കർഷകർ ആശങ്കയിൽ
തുടർച്ചയായി തേനി ജില്ലയിലെ കമ്പം മേഖലയിൽ കനത്ത മഴ പെയ്യുന്നതിനാൽ പാടശേഖരങ്ങളിൽ വെള്ളം കയറി വിളവെടുപ്പിന് പാകമായ നെൽക്കതിരുകൾ നശിച്ചു.
ലോവർ ക്യാമ്പ് മുൻ പഴനിസെട്ടിപ്പെട്ടി വരെ 14,707 ഏക്കർ സ്ഥലത്താണ് നെൽ കൃഷിയുള്ളത്.കൊയ്യാൻ പാകമായ സാഹചര്യത്തിലാണ് കനത്ത മഴ ഇതോടെ കമ്പം – കെ.കെ പെട്ടി റോഡ്, അങ്ങൂർപാളയം, സമന്ദിപുരം എന്നിവിടങ്ങളിലെ നെൽപ്പാടങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു.
ഈ ഭാഗത്ത് തുടർച്ചയായി മഴ പെയ്താൽ നെൽകൃഷിക്ക് കൂടുതൽ നാശമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.