ഹൈറേഞ്ച് NSS യൂണിയനിൽ ഗ്രൂപ്പിസം ശക്തമാകുന്നു. വനിതാ യൂണിയൻ ഏകദിന ഉപവാസ സത്യാഗ്രഹം നാളെ നെടുങ്കണ്ടത്ത്
.ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ നെടുങ്കണ്ടം ആസ്ഥാനമായി നിയമാനുസൃതമായി പ്രവർത്തിക്കുന്ന സംഘടനയാണ്.
യൂണിയന്റെ നിയമാവലി അനുസരിച്ച് തെരഞ്ഞെടുപ്പ് കാലാവധി മൂന്ന് വർഷമാണ് .
2022 ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. യൂണിയന്റെ തെരഞ്ഞെടുപ്പ് നടത്തേണ്ടത് എൻഎസ്എസ് റജിസ്റ്റർ ആണ് ഏകാമൂലം തെരഞ്ഞെടുപ്പ് നടത്തുവാൻ ആവശ്യപ്പെട്ടിരുന്നു
എങ്കിലും രജിസ്ട്രാർ അതിന് തയ്യാറായില്ല.
യൂണിയൻ നിയമാവലി അനുസരിച്ച് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചാലും തെരഞ്ഞെടുപ്പ് നടത്തി അടുത്ത ഭരണസമിതി ചാർജ് എടുക്കുന്നത് വരെ നിലവിലുള്ള ഭരണസമിതിക്ക് അധികാരത്തിൽ തുടരാവുന്നതാണ്.
നിയമാവലിയിലെ ഈ വകുപ്പ് അനുസരിച്ച് 2019 ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആർ മണിക്കുട്ടൻ പ്രസിഡണ്ട് ആയിട്ടുള്ള 15 അംഗങ്ങൾ ഭരണസമിതിയാണ് നിലവിലും യൂണിയന്റെ ഭരണം നടത്തുന്നത്.
എന്നാൽ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് 2022 ജൂൺ എട്ടാം തീയതി രാത്രി 10 മണിക്ക് ശേഷം എൻഎസ്എസിലെ ചില ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തുള്ള യൂണിയൻ ഓഫീസിൽ അതിക്രമിച്ചുകയറി പ്രധാനപ്പെട്ട ചില റിക്കോർഡുകൾ കൈക്കലാക്കിക്കൊണ്ട് യൂണിയൻ പിടിച്ചെടുക്കുവാൻ ഒരു ശ്രമം നടത്തിയിരുന്നു. സമുദായ അംഗങ്ങളുടെ സമയോജിതമായ ഇടപെടൽ മൂലം അവരുടെ ശ്രമം വിജയിച്ചില്ല.ഇതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കട്ടപ്പന കോടതികളിലായി കേസുകൾ നടക്കുന്നുണ്ട്.
നാല് റവന്യൂ താലൂക്കുകളിൽ ഉള്ള 86 കരയോഗങ്ങളിലായി 6000 ത്തോളം കുടുംബങ്ങളെ ബാധിക്കുന്ന ഹൈറേഞ്ചിലെ സംഘടനാ പ്രവർത്തനം പ്രതിസന്ധിയിൽ ആയിട്ട് 16മാസം പിന്നീടുന്നു. തെരഞ്ഞെടുപ്പ് നടത്തി നിസ്സാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നമായിട്ടും എൻഎസ്എസ് നേതൃത്വം അതിനു തയ്യാറാകാതെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്.
എൻഎസ്എസ് നായകസഭാംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പന്തളം ശിവൻകുട്ടി പതിനേഴാം തീയതി ഞായറാഴ്ച നെടുങ്കണ്ടത്തെത്തുന്നുണ്ട്.ഈ പ്രതിസന്ധി രൂപപ്പെട്ടതിനു ശേഷം എൻഎസ്എസ് നേതൃത്വത്തിൽനിന്നും ഒരാൾ ഹൈറേഞ്ചിൽ വരുന്നത് ഇതാദ്യമാണ്. ഇദ്ദേഹത്തിന്റെ സന്ദർശന വേളയിൽ എൻഎസ്എസ് നേതൃത്വത്തോടുള്ള ഹൈറേഞ്ചിലെ സമുദായ അംഗങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി താലൂക്ക് യൂണിയൻഓഫീസിനു മുൻപിൽ 101 വനിതാ സമാജം പ്രവർത്തകർ ഏകദിന ഉപവാസ സത്യാഗ്രഹം നടത്തുകയാണ്.
ഹൈറേഞ്ചിൽ എത്തുന്ന എൻഎസ്എസ് നേതാവിനോട് ഒരു വിഭാഗം ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവയാണ്.
1.ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ഭരണം ഏറ്റെടുക്കുവാൻ എൻഎസ്എസ് ആഗ്രഹിക്കുന്നുവെങ്കിൽ മാന്യമായി പകൽ സമയത്ത് ഓഫീസിലെത്തി കണക്കുകളും രേഖകളും പരിശോധിച്ചു ബോധ്യപ്പെട്ടും ബോധ്യപ്പെടുത്തിയും വ്യവസ്ഥാപിതമായ രീതിയിൽ എടുക്കാമല്ലോ. എന്താണ് അതിനു തയ്യാറാകാത്തത്❓
2.കോടതിയിൽ നിങ്ങൾ കൊടുത്ത പല പ്രമാണങ്ങളും കൃത്രിമമായി ചമച്ചവയും സത്യവാങ്‌മൂലത്തിലെ പല പരാമർശങ്ങളും സത്യവിരുദ്ധങ്ങളായവയും ആയിരുന്നു എന്ന് കോടതിക്ക് മുമ്പിൽ നിങ്ങൾക്ക് സമ്മതിക്കേണ്ടി വന്നില്ലേ ❓നിങ്ങളുടെ അഭിഭാഷകൻ കോടതിയിൽ കള്ളവക്കാലത്ത് കൊടുത്തില്ലേ❓ എൻഎസ്എസ് നേതൃത്വം ഇത്രമാത്രം തരംതാഴാമോ❓
3.ഒരു വർഷത്തിനകം മുഴുവൻ കരയോഗങ്ങളുടെയും യൂണിയൻ ഭരണസമിതിയുടെയും തെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് നിങ്ങൾക്ക് കോടതിയിൽ സത്യവാങ്മൂലം കൊടുത്തിട്ടും അത് പാലിക്കുവാൻ നിങ്ങൾക്ക് ആയോ❓ പകുതിയോളം കരയോഗങ്ങളിൽ ഇപ്പോഴും കാലാവധി അവസാനിച്ച ഭരണസമിതികൾ അല്ലേ❓ നിങ്ങൾ ജനാധിപത്യത്തെ ഭയപ്പെടുന്നുവോ❓
4.നിങ്ങളുടെ പ്രതിനിധികളായി ഹൈറേഞ്ചിൽ ചുമതലപ്പെടുത്തിയിട്ടുള്ളവരിൽ നന്നായി പ്രവർത്തിക്കുന്ന ഏതെങ്കിലും കരയോഗത്തിന്റെ ഭാരവാഹികൾ ഉണ്ടോ❓
5.ഹൈറേഞ്ചിലെ സമുദായ അംഗങ്ങൾക്ക് അവകാശപ്പെട്ട യൂണിയന്റെ ഫണ്ട് നിങ്ങൾ നിയോഗിച്ചിട്ടുള്ള പ്രതിനിധികളിലൂടെ ദൂർത്തടിച്ചു തീർക്കുന്നത് മര്യാദയാണോ ❓നിങ്ങൾ സമാധാനം പറയേണ്ടി വരില്ലേ ❓
6.ശ്രീപത്മനാഭപുരം പദ്ധതിയെ പറ്റി നിങ്ങൾ കോടതിയിൽ ഉന്നയിച്ച ആക്ഷേപങ്ങളിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളികളായി പ്രവർത്തിച്ചിട്ടുള്ള നിങ്ങളുടെ യൂണിയൻ ഇൻസ്പെക്ടർമാർക്കെതിരെ എന്താണ് നടപടി ഇല്ലാത്തത്❓
- പ്രവർത്തിക്കുന്നപ്രവർത്തിക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിറ്റാണ്ടുകളായി നേതൃത്വത്തിലുള്ള താങ്കളോ ജനറൽ സെക്രട്ടറിയോ ഇന്നുവരെ സന്ദർശിച്ചിട്ടുണ്ടോ
8.കൂട്ടാർ സ്കൂളിന് യൂണിയൻ ഭരണസമിതി ഇടപെട്ട് എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിക്കൊടുത്ത രണ്ട് ബസ്സുകൾ അല്ലാതെ ഈ സ്ഥാപനങ്ങൾക്ക് എന്തെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ നിങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടോ❓ - നായർ സർവീസ് സൊസൈറ്റി എന്ന കോടിക്കണക്കിന് രൂപയുടെ ആസ്തിയും വരുമാനമുള്ള കമ്പനിയിൽ ഓഹരിയുടമകൾ ആയിട്ടുള്ള ഞങ്ങൾക്ക് ഞങ്ങളിൽ നിന്നും ജന്മനക്ഷത്രഫണ്ടായും മേൽ അന്വേഷണ ഫണ്ടായുംവാങ്ങുന്ന തുകയ്ക്ക് പുറമേ ഒരു രൂപയുടെ എങ്കിലും സഹായം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ❓
10 മുഴുവൻ കരയോഗങ്ങളിലുംതിരഞ്ഞെടുപ്പ് നടത്തി സമയബന്ധിതമായി യൂണിയന്റെ തെരഞ്ഞെടുപ്പും നടത്തി നിസാരമായി പ്രശ്നം പരിഹരിക്കാം എന്നിരിക്കെ നിങ്ങൾ തയ്യാറാകാത്തത് നിങ്ങളുടെ ബലഹീനതയല്ലേ❓