വിശ്വകർമ്മ ദിനാചരണം നാളെ കട്ടപ്പനയിൽ നടക്കും
വിശ്വകർമ്മ ദിനാചരണം നാളെ കട്ടപ്പനയിൽ നടക്കും..
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ 43 ലക്ഷം വരുന്ന വിശ്വകർമ്മ ജനതയുടെ ഏക സംഘടനയായ അഖില കേരള വിശ്വകർമ്മ മഹാസഭ ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള വിശ്വകർമ്മ ദിനാചരണം നാളെ കട്ടപ്പനയിൽ വച്ച് നടക്കും .
ജില്ലയിലെ ആറ് താലൂക്ക് യൂണിയനിൽ നിന്നായി പതിനായിരത്തോളം പ്രവർത്തകർ പങ്കെടുക്കും .
രാവിലെ 9 .30ന് കട്ടപ്പന പഴയ ബസ്റ്റാൻഡിൽ ജില്ലാ പ്രസിഡണ്ട് കെ കെ സത്യദേവൻ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കട്ടപ്പന മിനി സിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ നിന്നും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന മഹാശോഭയാത്ര ഇടുക്കി കവല വഴി കട്ടപ്പന പഴയ ബസ്റ്റാൻഡിൽ എത്തിച്ചേരുമ്പോൾ ആഘോഷ കമ്മിറ്റി ചെയർമാൻ ER രവീന്ദ്രൻ ഇല വലവന്തിക്കൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
അഡ്വ :ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും .
സഭയുടെ സംസ്ഥാന ട്രഷറർ കെ മുരളീധരൻ വിശ്വകർമ്മ ദിന സന്ദേശവും , കെ കെ സത്യദേവൻ ആമുഖപ്രഭാഷണം നടത്തും.
MM മണി MLA , ഹിന്ദു ഐക്യ സംസ്ഥാന വക്താവ് ഇ. എസ് , കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, AKVMS സംസ്ഥാന ഏകോപന സമിതി അംഗം ടി സി ഗോപാലകൃഷ്ണൻ , സംസ്ഥാന പ്രസിഡണ്ട് ബിന്ദു വിക്രമൻ തുടങ്ങിയവർ സംസാരിക്കും.
തൊഴിലിന്റെ അധിപനായ വിശ്വകർമ്മ ദേവന്റ് നാമത്തിൽ എല്ലാവർഷവും രാജ്യത്ത് മുഴുവൻ വിശ്വകർമ്മജരും സെപ്റ്റംബർ 17 വിശ്വകർമ്മ ദിനമായി ആചരിച്ചു
വരികയാണ് .
ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല .
മന്നത്തു പത്മനാഭന്റ് ജന്മദിനവും, അയ്യങ്കാളി ജന്മദിനവും ശ്രീനാരായണഗുരു ജയന്തിയും പൊതു അവധിയാക്കിയിട്ടുണ്ട്.
ഹൈന്ദവ സംഘടനയിൽ മൂന്നാം സ്ഥാനത്തു നിൽകുന്ന വിശ്വകർമ്മജരുടെ വിശ്വകർമ്മ ദിനം അവധിയാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ ER രവീന്ദ്രൻ ,സത്യൻ G , ടി സി ഗോപാലകൃഷ്ണൻ , എ കെ അരുണാചലം, വി എം ബിജു, കെ ആർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.