പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മഴ ഇല്ല; ഇടുക്കി അണക്കെട്ടില്‍ നാല്‍പ്പതടി വെള്ളം കുറവ്


ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അവിടേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞു.സംഭരണശേഷിയുടെ 28 ശതമാനം വെള്ളമേയുള്ളൂ. 2332.42 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഇത് 2372.32 അടിയായിരുന്നു.
നീരൊഴുക്ക് വളരെ താഴ്ന്ന നിലയിലാണ്. 5.667 എം.സി.എം. ജലമാണ് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടില്‍ ഒഴുകിയെത്തിയത്. ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് വൈദ്യുതോത്പാദനവും കുറച്ചു. 24 മണിക്കൂറില്‍ 3.392 ദശലക്ഷം യൂണിറ്റ് വൈദ്യുതിമാത്രമേ മൂലമറ്റം വൈദ്യുതനിലയത്തില്‍ ഉത്പാദിപ്പിച്ചുള്ളൂ. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രണ്ട് മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറില്‍ ലഭിച്ചത്.