പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹയര്‍ സെക്കൻഡറി ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ല; വിദ്യാഭ്യാസ മന്ത്രിക്ക് കൂട്ടപ്പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍


ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്തതില്‍ കൂട്ട പരാതി അയച്ച് പ്രിന്‍സിപ്പല്‍മാര്‍. വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കുമാണ് പ്രിന്‍സിപ്പല്‍മാര്‍ പരാതി അയച്ചത്. ഹയര്‍ സെക്കൻഡറി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി അയച്ചത്. ഹയര്‍ സെക്കൻഡറി ചോദ്യ പേപ്പറുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നത് സ്‌കൂള്‍ അലമാരയിലാണ്.എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ സൂക്ഷിക്കാന്‍ ട്രഷറിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ഹയര്‍ സെക്കൻഡറിയോട് ഈ വിവേചനം ഉള്ളതെന്ന് പ്രിന്‍സിപ്പല്‍മാര്‍ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ സ്കൂളിലെ ചോദ്യപേപ്പര്‍ മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യവുമായി പ്രിന്‍സിപ്പല്‍മാര്‍ രംഗത്തെത്തിയത്.