Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി



ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.

ആത്മാവു തൊട്ട ഗാനങ്ങളിലൂടെ അമരത്വം നേടിയ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. വരികളുടെ ആത്മാവറിഞ്ഞറിഞ്ഞാണ് ബോംബെ രവി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. ആ സംഗീതം കതിര്‍ ചിന്നും മുത്തുപോലെ, പവിഴം പോലെ, ദേശ- ഭാഷാ വ്യത്യാസമില്ലാതെ ഇന്നും അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.

പിതാവിന്റെ ഭജന്‍ കേട്ട് സംഗീതവുമായി പ്രണയത്തിലായ ബാല്യമായിരുന്നു രവിയുടേത്. ഗുരുക്കന്മാരില്ലാത്ത സംഗീത അഭ്യസനം. ഇലക്ട്രീഷ്യന്‍ ജോലി വേണ്ടെന്ന് വച്ച് പിന്നണി ഗായകനാകാന്‍ ദല്‍ഹിയില്‍ നിന്ന് മുംബയിലേക്ക്. ആനന്ദ് മഠ് എന്ന ചിത്രത്തില്‍ വന്ദേമാതരത്തിന് കോറസ് പാടിയ രവിയെ സംഗീത സംവിധായകന്‍ ഹേമന്ദ് കുമാര്‍ തന്റെ സഹായിയാക്കി. 1955-ല്‍ വചനിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ബോളിവുഡ് സിനിമകളിലെ പാശ്ചാത്യ സംഗീത അതിപ്രസരത്തില്‍ മനംനൊന്ത ബോംബെ രവി കുറച്ചുകാലം ഹിന്ദി സിനിമകളില്‍ നിന്ന് അകലം പാലിച്ചു. അങ്ങനെയാണ് മലയാളത്തിന് ബോംബെ രവിയെ കിട്ടിയത്. ഹരിഹരന്‍ രവിയെ മലയാളത്തിന് പരിചയപ്പെടുത്തി.

പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, പാഥേയം, മയൂഖം, ഗസല്‍, പരിണയം തുടങ്ങി രവി കൈവച്ച സിനിമകളിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. ഇന്ദ്രനീലിമയോലും, കളരിവിളക്ക് തെളിഞ്ഞതാണോ, ചന്ദനലേപ സുഗന്ധം, അഞ്ചുശരങ്ങളും, സാമജസഞ്ചാരിണീ തുടങ്ങിയ ഗാനങ്ങളൊന്നും മലയാളിക്ക് ഒരിക്കലും മറക്കാനാകാത്തതാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!