ഐ-പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍പാനലിലേക്ക് അപേക്ഷിക്കാം


ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരും ഡിജിറ്റല്‍ എസ്.എല്‍.ആര്‍. അല്ലെങ്കില്‍ മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം അപേക്ഷകര്‍. വൈഫൈ കാമറ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനല്‍ കാലാവധി. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി, പിന്‍-685603 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036, 9496003211.