പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പുരോഗമനകാലസാഹിത്യ സംഘം കട്ടപ്പന ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
മണിപ്പൂർ കത്തുന്നു
ഇൻഡ്യ തോൽക്കുന്നു
ഫാസിസം ജയിക്കുന്നു
എന്ന മുദ്രവാക്യം ഉയർത്തിയാണ് പുരോഗമന കലാസാഹിത്യ സംഘം കട്ടപ്പന ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധിസ്കോയറിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കാർട്ടൂണിസ്റ്റ് സജി ദാസ് മോഹൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഏരിയാ സെക്രട്ടറി TK വാസു അദ്ധ്യയനായിരുന്നു.
ഏരിയാ പ്രസിഡന്റ് മാത്യൂ നെല്ലിപ്പുഴ, സുഗതൻ കരുവാറ്റ, കാഞ്ചിയാർ രാജൻ, KR രാമ ചന്ദ്രൻ , അഡ്വ: VS ദീപു, PJ ജോസഫ്, എന്നിവർ സംസാരിച്ചു.
ഷാജി ചിത്ര, ഷേണായി, തോമസ് ജോസഫ്, പെപ്സൺ എന്നിവർ നേതൃത്വം നൽകി.