പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എസ് എൻ ഡി കട്ടപ്പന ശാഖ യോഗത്തിന്റെ കീഴിലുള്ള പോഷക സംഘടനകൾ കുടുംബ യോഗങ്ങൾ എന്നിവയുടെ നേതൃത്വ സംഗമം നടന്നു
എസ്എൻഡിപി യോഗം മലനാട്
യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു
എസ്എൻഡിപി യോഗം 1236-ാംനമ്പർ ശാഖ യോഗത്തിന്റെ പോഷക സംഘടനകൾ കുടുംബയോഗങ്ങൾ എന്നിവയുടെ നേതൃത്വ സംഗമമാണ് നടന്നത് . യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷനായിരുന്ന നേതൃസംഗമം എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡൻറ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു .
കട്ടപ്പന ശാഖാ യോഗത്തിന് കീഴിലുള്ള എട്ട് കുടുംബയോഗങ്ങൾ,യൂത്ത് മൂവ്മെൻറ് , വനിതാ സംഘം ,കുമാരിസംഘം, ബാലസംഘം,തുടങ്ങി നിരവധി പോഷക സംഘടനകളുടെ 120 ഓളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു .സന്തോഷ് ചാളനാട് ,കെ വത്‌സ ,കെ പി ബിനീഷ് സനീഷ് പി ജെ, ഷജി തങ്കച്ചൻ ,രേഷ്മ കെബി തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു