Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
DLSA സെക്രട്ടറി യുടെ ഇടപെടൽ റോഡിലെ അപകടകരമായ കുഴി 24 മണിക്കൂറിനുള്ളിൽ അടച്ചു PWD


കട്ടപ്പന : മാർത്താസ് ജംഗ്ഷനിലെ വളവിലെ അപകടകരമായ കുഴിയാണ് DLSA സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം 24മണിക്കൂറിനുള്ളിൽ അടച്ചത്.
ട്രാഫിക് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കട്ടപ്പന മാർത്താസ് ജംഗ്ഷനിൽ എത്തിയ ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായാ ശ്രീ.ഷാനവാസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻതന്നെ പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷൻ കട്ടപ്പന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഫോണിൽ ബന്ധപ്പെടുകയും റോഡിലെ അപകടകരമായ കുഴി അടക്കാൻ നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ കുഴി കോണ്ക്രീറ്റ് ചെയ്ത് PWD മാതൃകയായി.