മണിപ്പൂരിലേത്ത് ബിജെപി സ്പോൺസേർഡ് കലാപമെന്ന് യൂത്ത് ഫ്രണ്ട് (എം)
ചെറുതോണി. മണിപ്പൂരിൽ നടക്കുന്നത് ബിജെപി സ്പോൺസേഡ് കലാപം ആണെന്ന് കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല ജന.സെക്രട്ടറി ഷിജോ തടത്തിൽ . യൂത്ത് ഫ്രണ്ടും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന സമാധാന ആഹ്വാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിജോ.
ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് മണിപ്പൂരി കാണുന്നതെന്നും സംസ്ഥാന കേന്ദ്ര ഗവൺമെൻറ് നോക്കുകുത്തിയായി നിൽക്കുന്നത് ഇന്ത്യയുടെ മതേതര നിലപാടുകൾക്കേറ്റ പ്രഹരമാണെന്നും യൂത്ത് ഫ്രണ്ട് (എം) ആരോപിച്ചു.
യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടി പാറയുടെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ ജില്ലാ നേതാക്കളായ നേതാക്കളായ വിപിൻ സി അഗസ്റ്റിൻ, റൈഗൻ മാത്യു, ആന്റോ ഓലികരോട്ട് , ഡിജോ വട്ടോത്ത്, ജോമി കുന്നപ്പള്ളിൽ, ആൽബിൻ വറപോള, ജോമെറ്റ് ഇളത്തുരുത്തിയിൽ ബ്രീസ് ജോയി മുല്ലൂർ, റോയിസൺ കുഴിഞ്ഞാലിൽ, അനീഷ് മങ്ങാരത്ത് ,അനില്‍ ആൻറണി കോലത്ത്, നൗഷാദ് മുക്കിൽ, റിനു മാത്യു എന്നിവർ പ്രസംഗിച്ചു.