പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്യൂബയിൽ വെള്ളപ്പൊക്കം രൂക്ഷം


രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷം. പ്രളയം രൂക്ഷമായ മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു 65 ഓളം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും നശിച്ചു. സൈനിക ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് തുടരുകയാണ്.
ജൂണ്‍ 8 മുതല്‍ 9 വരെ പെയ്ത കനത്ത മഴയില്‍ ക്യൂബയിലെ കാമാഗുയി, ലാസ് ടുനാസ്, ഗ്രാന്‍മ, സാന്റിയാഗോ ഡി ക്യൂബ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഒരാള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പ്രവിശ്യയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.