ചെറുതോണി പാലം നിർമ്മാണം : യാത്ര ദുരിതത്തിന് അറുതിയില്ല


ചെറുതോണി: ടൗണിലെ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വെള്ളം തിരിച്ചുവിടാന്‍ ഓട നിര്‍മിക്കാത്തതിനാല്‍ വെള്ളക്കെട്ട് മൂലവും റോഡു സൈഡ് വാട്ടര്‍ അതോറിറ്റി പൈപ്പിടുന്നതിനു കുഴിച്ച സ്‌ഥലം ടാര്‍ ചെയ്യാത്തതിനാലും യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. പാലത്തില്‍ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. പാലത്തിന്റെ ഇരു സൈഡുകളിലും അടിമാലി റോഡിന്റെയും തൊടുപുഴ റോഡിന്റെയും സൈഡുകള്‍ പൊളിഞ്ഞുകിടക്കുന്നതിനാലും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. പാലത്തിനുവേണ്ടി പൊളിച്ചുമാറ്റിയ കടകള്‍ പുനരാരംഭിക്കാനും ഇതുവരേയും കഴിഞ്ഞിട്ടില്ല. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പാലത്തിന്റെ സൈഡില്‍ രാത്രിയുടെ മറവില്‍ സാമൂഹികവിരുദ്ധര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും തുടങ്ങിയിട്ടുണ്ട്.
അതിനാല്‍ അടിയന്തരമായി പാലത്തിന്റെ അപ്രോച്ച് റോഡുകളും വാട്ടര്‍അതോറിറ്റി പൊളിച്ച റോഡിന്റെ വശവും നന്നാക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെട്ടു.