ബിജെപിയുടെ സമ്പർക്ക പരിപാടിക്ക് ജില്ലയിൽ തുടക്കമായി


കുമളി:നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി
“സമ്പർക് കാ
സമർത്ഥൻ ” എന്നപേരിൽ ബിജെപി സംഘടിപ്പിച്ചിട്ടുള്ള സമ്പർക്ക പരിപാടിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി.ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അശോകൻ കുളനടയാണ് , ഇടുക്കി ജില്ലയിലെ സമ്പർക്ക പരിപാടികൾ ഉദ്ഘാടനം ചെയ്തത്.കേരള വണിക വൈശ്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഏ ജി ശിവരാമൻ ചെട്ടിയാരെ , കുമളി അണക്കരയിലുള്ള വസതിയിൽ എത്തി സന്ദർശിച്ചുകൊണ്ടാണ് സമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചത്. വിവിധ മത സാമുദായിക നേതാക്കന്മാർ പ്രമുഖ കർഷകർ വ്യാപാരികൾ തുടങ്ങിയവരെ പരിപാടിയുടെ ഭാഗമായി സമ്പർക്കം ചെയ്തു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല,പീരുമേട് മണ്ഡലം പ്രസിഡന്റ് അംബിയിൽ മുരുകൻ വൈസ് പ്രസിഡന്റ് സോണി ഇളപ്പുങ്കൽ ചക്കുപ്പള്ളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി ജി സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ജൂൺ ഇരുപതാം തീയതി വരെ നടക്കുന്ന സമ്പർക്ക പരിപാടിയിൽ പാർലമെൻറ് മണ്ഡലത്തിലെ നിരവധി പ്രമുഖ വ്യക്തികളെ ബിജെപി ജില്ലാ നേതാക്കന്മാർ നേരിൽ കാണും .
കേന്ദ്രസർക്കാരിൻറെ ഭരണ നേട്ടങ്ങളും കേന്ദ്രസർക്കാർ പദ്ധതികളും കൂടുതൽ ജനങ്ങളിൽ എത്തിക്കാനും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതിനും വേണ്ടിയാണ് ആഘോഷ പരിപാടിയുടെ ഭാഗമായി സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.