ഇല നേച്ചർ ഫൗണ്ടേഷൻ, പരിസ്ഥിതി ദിനാഘോഷവും , ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കട്ടപ്പനയിൽ നടന്നു


ഇല നേച്ചർ ഫൗണ്ടേഷൻ, പരിസ്ഥിതി ദിനാഘോഷവും , ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കട്ടപ്പനയിൽ നടന്നു..ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സീമ പ്രമോദ് ജില്ലാ പ്രസിഡന്റ്,ജിനു മോൻ ജോൺസൺ ജില്ലാ സെക്രട്ടറി, k ഗിരീശൻ ട്രഷറർ, MB ഷംസുദ്ദീൻ ജില്ലാ കോഡിനേറ്റർ, ബിജു അഗസ്റ്റിൻ ജില്ലാ വൈസ് പ്രസിഡണ്ട്, സനൽ ഫോക്കസ് ജില്ലാ ജോയിൻ സെക്രട്ടറി,ബെൻസി ജോൺ പ്രോഗ്രാം കോഡിനേറ്റർ
ജില്ലാ രക്ഷാധികാരികളായി ബിനോയ് തറക്കുന്നേൽ, മനോജ് മാളിയേക്കൽ എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി സുഭാഷ് പി ആർ, ബിനു സി ചാണ്ടി, ലക്ഷ്മി പ്രമോദ് തുടങ്ങിയവരെയും തിരഞ്ഞെടുത്തു. ഇല സംസ്ഥാന കമ്മിറ്റി അംഗം ബിനോയ് വർക്കി പരിസ്ഥിതി ദിന സെമിനാറിന് നേതൃത്വം നൽകി, സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് തോണക്കര, സംസ്ഥാന കോഡിനേറ്റർ ലിറ്റിഷ് മാത്യു, അഡീഷണൽ സെക്രട്ടറി അജിത് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് രാജേഷ് വരുമല, എന്നിവർ സംസാരിച്ചു… പ്രോഗ്രാമിന് ഇല തണൽ വണ്ടി കോഡിനേറ്റർ സതീഷ് ചന്ദ്രൻ, പ്രോഗ്രാം കോഡിനേറ്റർ അജയ് കാവുള്ളാടൻ, നിവിൻ മുരളി എന്നിവർ സംസാരിച്ചു..