അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിൽ, തമിഴ്നാട് സർക്കാർ ഉചിതമായ തീരുമാനം എടുക്കണം : വനം മന്ത്രി
അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലം കമ്ബം ടൗണിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍.അരികൊമ്പന്‍ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാട് സര്‍ക്കാര്‍ ആണെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.അരിക്കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് അയച്ചത് വനം വകുപ്പിന്റെ തീരുമാനപ്രകാരമല്ലെന്നും മറിച്ച് ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ ഉപദേശ പ്രകാരമാണെന്നും പറഞ്ഞ അദേഹം കേരള വനം വകുപ്പ്തമിഴ്‌നാട് സര്‍ക്കാരിനോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു.കൂടാതെ തമിഴ്‌നാട് അതിര്‍ത്തിയിലാണ് അരികൊമ്പന്‍ എന്ന കാരണം കൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരാണ് അരിക്കൊ ബന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കബം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ അരിക്കൊമ്ബന്‍ തകര്‍ത്തു. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരുക്കേറ്റു.ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ ആന കമ്ബം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്ബിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്ബത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്.
ഇന്നലെ പുലര്‍ച്ചെ കുമളിയിലെ ഗാന്ധിനഗര്‍, തേക്കിന്‍കാട്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്ബനെത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്താണ് വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ഇവിടെ നിന്നും തേക്കടി ബോട്ട് ലാന്റിംഗിന് എതിര്‍ വശത്തെ വനത്തിലെത്തിയ ശേഷമാണ് തിരികെ തമിഴ്‌നാട്ടിലേക്ക് നീങ്ങിയത്. പിന്നീട് ഉച്ചവരെ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലക്കുള്ളിലായിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായി റേഡിയോ കോളര്‍ സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തുടര്‍ന്ന് കൊട്ടാരക്കര ദിണ്ടുക്കല്‍ ദേശീയപാത മുറിച്ച് കടന്ന അരിക്കൊമ്ബന്‍ ലോവര്‍ ക്യാമ്ബ് പവര്‍ ഹൗസിന് സമീപമെത്തിയതായി തമിഴ്‌നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.