Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന മുൻസിപ്പൽ പൊതു ശ്മശാനം പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും : ബിജെപി




കഴിഞ്ഞ ആറുമാസത്തിലധികമായി കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പൊതുശ്മശാനം പ്രവർത്തനരഹിതമാണ്. മൃതദേഹങ്ങൾ സംസ്കരിക്കാൻ സമീപിക്കുന്നവരോട് മുടന്തൻ ന്യായങ്ങൾ പറഞ്ഞു തിരിച്ചയക്കുന്നത് ഇവിടെ പതിവാണ്.
ഇന്ന് 25 .5 .20023 ന് രണ്ടു മൃതദേഹങ്ങളാണ് മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിന് മുൻപിൽ വച്ച് സംസ്കരിച്ചത്. ജനവാസ മേഖലയിലുള്ള പൊതുശ്മശാനത്തിന്റെ മുൻപിൽ വെച്ച് ശവസംസ്കാരം നടത്തേണ്ടി വന്നത് പ്രതിഷേധാർഹമായ കാര്യമാണ്. ഇങ്ങനെ നടത്തേണ്ടിവന്ന ആളുകളുടെ സാഹചര്യത്തെ മാനിച്ചുകൊണ്ടാണ് സംസ്കരിച്ചവരുടെ വിശദാംശങ്ങൾ തൽക്കാലം പുറത്തു വിടാത്തത് .
ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത നിരവധി ആളുകൾ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്. സ്വന്തമായി വീടുകൾ ഉണ്ടെങ്കിലും ഭൂമി സ്വന്തമായി ഇല്ലാത്തവരുമുണ്ട്. ഇത്തരക്കാരുടെ കുടുംബങ്ങളിൽ ഒരു മരണമുണ്ടായാൽ പൊതുശ്മശാനത്തെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല.ഹൈന്ദവ സമൂഹമാണ് കൂടുതലും പൊതുശ്മശാനത്തെ ആശ്രയിക്കുന്നത്. മറ്റു വിഭാഗങ്ങൾക്ക് ദേവാലയങ്ങളുമായി ബന്ധപ്പെട്ട് സംസ്കാരത്തിന് വേണ്ടുന്ന സൗകര്യമുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുൻസിപ്പൽ അധികാരികൾ പൊതുശ്മശാനം ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!