പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനം 82.95%, വി.എച്ച്.എസ്.ഇ 78.39%. നാലു മണി മുതല്‍ പിആര്‍ഡിയുടേയും ഹയര്‍ സെക്കന്‍ഡറിയുടേയും കൈറ്റിന്റേയും വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544, ഹ്യൂമാനിറ്റീസില്‍ 74,482, കൊമേഴ്‌സില്‍ 10,81,09 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററിക്ക് 83.87 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 78.26 ശതമാനവുമായിരുന്നു വിജയം.













































































