പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി സരുൺ സജി

ഇടുക്കിയിൽ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ സരുൺ സജി ആത്മഹത്യാ ഭീഷണിയുമായി മരത്തിന് മുകളിൽ. കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസുണ്ടാക്കി ആദിവാസി യുവാവിനെ വനപാലകർ കുടുക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഇരയായ യുവാവ് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉപ്പുതറ കണ്ണംപടി കഴുകാനം ഫോറസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം.
















































































































