പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ഞിരപ്പള്ളി രൂപതാദിനം, ബൈബിള്‍ കണ്‍വന്‍ഷന്‍: കുമളിയില്‍ വേദിയൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി: രൂപതയുടെ നാല്‍പത്തിയാറാം രൂപതാദിനം കുമളി ഫൊറോന പള്ളി അങ്കണത്തില്‍ വിപുലമായ പരിപാടികളോടെ മെയ് 12, വെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്. രൂപതാദിനം, അതിനൊരുക്കമായ ബൈബിള്‍ കണ്‍വെന്‍ഷന്‍ എന്നിവയ്ക്ക് വേദിയാകുന്ന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം രൂപതാദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വമരുളുന്ന കുമളി സെന്റ് തോമസ് ഫൊറോന പള്ളി വികാരിയും ജനറല്‍ കണ്‍വീനറുമായ റവ. ഡോ. തോമസ് പൂവത്താനിക്കുന്നേല്‍ നിര്‍വ്വഹിച്ചു..