പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എൻഐഎക്ക് കൈമാറിയേക്കും; പ്രതിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് അന്വേഷണം ഉടൻ എൻഐഎയ്ക്ക് കൈമാറാൻ സാധ്യത. അന്വേഷണ ചുമതല കൈമാറാൻ സർക്കാർ നീക്കം സജീവമാക്കിയതായി സൂചന. പ്രത്യേക അന്വേഷണ സംഘത്തലവൻ സെക്രട്ടറിയേറ്റിൽ എത്തി. അന്വേഷണ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ഇതിനിടെ, പ്രതി ഷാരൂഖ് സൈഫിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പൊലീസ് തെളിവെടുത്തു. തീവെപ്പ് നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്. കോഴിക്കോടുനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം ചെലവഴിച്ച് തെളിവെടുപ്പ് നടത്തി.