12 തസ്തികകളിലേക്ക് പി എസ് സി യുടെ ചുരുക്കപ്പട്ടിക


തിരുവനന്തപുരം: 12 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചു.ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ ശല്യതന്ത്ര, അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ ദ്രവ്യഗുണ, അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ സ്വസ്തവൃത, അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ കായചികിത്സ, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌എസ്‌എസ്ടി (സീനിയര്‍) പൊളിറ്റിക്കല്‍ സയന്‍സ്, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌എസ്‌എസ്ടി (ജൂനിയര്‍) സ്റ്റാറ്റിസ്റ്റിക്സ്, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌എസ്‌എസ്ടി (ജൂനിയര്‍) ഉറുദു, തിരുവനന്തപുരം ജില്ലയില്‍ ജയില്‍ വകുപ്പില്‍ ഡ്രൈവര്‍, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ഡെയറി കെമിസ്റ്റ്/ഡെയറി ബാക്ടീരിയോളജിസ്റ്റ്/ഡെയറി മൈക്രോബയോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.