വൈക്കം- എറണാകുളം വേഗ120 ബോട്ട് സർവ്വീസ് നിലച്ചിട്ട് രണ്ടു വർഷം


എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അതിവേഗ ബോട്ട് സര്‍വീസായ വേഗ 120 ഓട്ടം നിലച്ചിട്ട് രണ്ട് വര്‍ഷം .കോവിഡ് സമയത്ത് പ്രവര്‍ത്തനം നിര്‍ത്തിയ ബോട്ട് ഇപ്പോള്‍ എറണാകുളത്ത് അറ്റകുറ്റപണിയുടെ പേരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സ്‌റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട് ഡിപ്പാര്‍ട്‌മെന്റിന്റെ കീഴിലുള്ള വേഗ യാത്ര സൗകര്യത്തിന്റെ കാര്യത്തിലും വലുപ്പത്തിന്റെ കാര്യത്തിലും കേരളത്തിലെ തന്നെ പ്രധാനിയാണ്.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ യാത്രക്കാര്‍ക്കു ഉപകാരപ്രദമായിരുന്ന ബോട്ടാണ് ഇപ്പോള്‍ കട്ടപ്പുറത്തായത്. വൈക്കം ജെട്ടിയില്‍ നിന്ന് രാവിലെ 7.30ന് എറണാകുളത്തേക്ക് തിരിക്കുന്ന ബോട്ട് 9.15 ന് എറണാകുളം ജെട്ടിയില്‍ അടുക്കും. തിരിച്ചുള്ള ട്രിപ്പ് വൈകീട്ട് 5.30ന് പുറപ്പെട്ട് 7.30ന് വൈക്കത്ത് എത്തും.
പൊടി ശല്യവും ഗതാഗത തിരക്കും ഇല്ലാതെ സുഖമായി ഒന്നരമണിക്കൂര്‍ കൊണ്ട് യാതക്കാര്‍ക്ക് വൈക്കത്ത് നിന്നും എറണാകുളത്തെത്താം. ബസില്‍ യാത്ര ചെയ്യാന്‍ രണ്ടുമണിക്കൂറിലധികം എടുക്കുന്ന സ്‌ഥലത്താണ് വേഗ യാത്രക്കാരെ അരമണിക്കൂര്‍ മുന്‍പേ സ്‌ഥലത്തെത്തിച്ചിരുന്നത്. വൈക്കം വിട്ടാല്‍ പാണാവള്ളി, പെരുമ്ബളം, മാക്കേകടവ്, കുമ്ബളം, തേവര ഫെറി , എറണാകുളം എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ് ഉണ്ടായിരുന്നത്. 340 എച്ച്‌പിയുടെ രണ്ട് ഡീസല്‍ എന്‍ജിനാണ് വേഗയ്‌ക്ക് കുതിപ്പ് നല്‍കുന്നത്. ശീതീകരിച്ച ഹാളില്‍ 40 സീറ്റും, 80 സാധാരണ സീറ്റും ഉള്‍പ്പെടെ ആകെ 120 യാത്രക്കാര്‍ക്കു ഈ ബോട്ടില്‍ യാത്ര ചെയ്യാനാകും. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ബോട്ടില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.
വേമ്ബനാട്ട് കായലിലൂടെ കപ്പലുകള്‍ കണ്ടു കൊണ്ടുള്ള യാത്രയുടെ കൊതി തീരും മുമ്ബേ വേഗ യാത്ര അവസാനിപ്പിച്ച നിലയിലാണ്. വാട്ടര്‍ മെട്രോയുടെ ജോലികള്‍ പുരോഗമിക്കുമ്ബോള്‍ തന്നെ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച വേഗ ഇപ്പോള്‍ അധികൃതര്‍ മറന്ന മട്ടാണ്.
യാത്രക്കാര്‍ക്കു ഗുണകരമായ വേഗ സര്‍വീസ് പുനരാരംഭിക്കണം എന്നാണ് യാത്രക്കാരുടെ അഭ്യര്‍ത്ഥന. വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് അരൂര്‍ എംഎല്‍എ ദലീമ അറിയിച്ചു