Idukki വാര്‍ത്തകള്‍
ഡൽഹിയിൽ കനത്ത മഴ: 25 ഓളം വിമാന സർവ്വീസുകൾ വഴി തിരിച്ചുവിടു


ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.ശക്തമായ കാറ്റും മഴയും മൂലമാണ് നടപടി. ലഖ്‌നൗ, ജയ്പൂര്‍, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങള്‍ തിരിച്ച് വിട്ടത്.
ബുധനാഴ്ചയും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഉണ്ടായത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. വലിയ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി വീണുവെന്നാണ് റിപ്പോര്‍ട്ട്. മഴ പെയ്തതോടെ ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 170 ആയിട്ടുണ്ട്.
ഐഎംഡി ബുള്ളറ്റിന്‍ പ്രകാരം ഡല്‍ഹിയിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയിലേക്ക് താഴ്ന്നു. കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്.