മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ


കോഴിക്കോട്: കോഴിക്കോട് നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര പോകാന്‍ അവസരമൊരുക്കുകയാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍.മാര്‍ച്ച് 24 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്നും യാത്ര തിരിച്ച് മാര്‍ച്ച് 25 ന് രാവിലെ മൂകാംബികയില്‍ ദര്‍ശനം നടത്തും. അതിനുശേഷം ത്രിവേണി സന്ദര്‍ശിക്കും. തുടര്‍ന്ന് ഉഡുപ്പിയിലേക്കും അവിടെ നിന്ന് ഏഴു മണിക്ക് കോഴിക്കോട്ടേയ്ക്കും യാത്ര തിരിക്കും. യാത്ര പോകാന്‍ താത്പര്യമുള്ളവര്‍ക്ക് രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പത് മണി വരെ 9846 100728, 9544477954, 99617 61708 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
അന്താരാഷ്ട്ര വനിതാ വാരത്തോടനുബന്ധിച്ച് പതിമുന്ന് വ്യത്യസ്ത ട്രിപ്പുകള്‍ നടത്തി കെ എസ് ആര്‍ ടി സി യുടെ കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. വേറിട്ട യാത്രകള്‍ നടത്തി ശ്രദ്ധേയമാവുകയാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍.