പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നോമ്പിലെ 40-ാം വെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയൽ കുരിശുമലയിലേക്കുള്ള ഇടുക്കി രൂപതാ കാൽനട തീർഥാടനം വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും.


വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽനിന്ന് മാർ ജോൺ നെല്ലിക്കുന്നേലും രാജകുമാരി ദൈവമാതാ പള്ളിയിൽനിന്ന് മോൺ. അബ്രഹാം പുറയാറ്റും തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽനിന്ന് ഫാ. ജോസ് നരിതൂക്കിലും വെള്ളയാംകുടി സെന്റ് ജോർജ് പള്ളിയിൽനിന്ന് മോൺ. ജോസ് കരിവേലിക്കലും അടിമാലി സെന്റ് ജൂഡ് പള്ളിയിൽനിന്ന് ഫാ. ജോർജ് പാട്ടത്തേക്കുഴിയും നയിക്കുന്ന തീർഥാടനം വെള്ളി രാവിലെ 8.30ന് എഴുകുംവയലിൽ എത്തിച്ചേരും. തുടർന്ന് മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശുമല കയറും. വാർത്താസമ്മേളനത്തിൽ മോൺ. ജോസ് കരിവേലിക്കൽ, ഫാ. തോമസ് വട്ടമല, ഫാ. ജിൻസ് കാരയ്ക്കാട്ട്, ജോർജ് കോയിക്കൽ, സണ്ണി ഇട്ടിമാണിയിൽ, ജയ്‌മോൻ നരിവേലിൽ എന്നിവർ പങ്കെടുത്തു.