കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗം ആത്മഹത്യാഭിക്ഷണി മുഴക്കി.


അംബേദ്കർ, അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് റൂഫിംഗ്, ചുറ്റുമതിൽ എന്നിവ പണിയുന്നത് സംബന്ധിച്ച ചർച്ചയിൽ നഗരസഭാ മുൻ ചെയർമാൻ അടക്കം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കൗൺസിലർ ഭീഷണി മുഴക്കിയത്.നഗരസഭയുടെ അധിനതയിലുള്ള മിനിസ്റ്റേഡിയത്തിന് സമീപം സ്ഥിതി ചെയ്യുന്ന അംബേദ്കർ പ്രതിമയ്ക്ക് റൂഫിംഗ്, ചുറ്റുമതിൽ എന്നിവ പണിയുന്നതിന് ഗുണഭോക്ത സമിതിയേ തിരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം അജണ്ടയിൽ ഉണ്ടായിരുന്നു.എന്നാൽ ഏതാനും കൗൺസിലർമാർ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. നഗരസഭ മുൻ ചെയർമാൻ ജോണി കുളംപള്ളി അടക്കം വിഷയത്തിൽ ശക്തമായി അതൃപ്തി പ്രകടിപ്പിച്ചതോടെ എൽഡിഎഫ് കൗൺസിലറും, അംബേദ്കർ അയ്യങ്കാളി കോ -ഓർഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ ബിനു കേശവൻ വിഷയത്തിൽ പ്രതികരിക്കുകയും ആത്മഹത്യ ഭീഷണി മുഴുക്കുകയും ചെയ്തു.
നിരവധി കടമ്പകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് നഗരസഭയുടെ അധീനതയിലുള്ള മിനി സ്റ്റേഡിയത്തിന് സമീപം അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപം നിർമ്മിക്കാനായത്. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ 495000 രൂപ റൂഫിംഗ് ചെയ്ത് ചുറ്റുമതിൽ പണിയുന്നതിന് അനുവദിച്ചു . ഇത് ഉടൻ നടപ്പിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ മഹാത്മാഗാന്ധിയുടെ പ്രതിമ നവീകരിക്കുന്നതിനൊപ്പം അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപവും നവീകരിക്കാമെന്ന വാദമുയർന്നതയോടെയാണ് കൗൺസിൽ യോഗത്തിൽ സ്വര ചേർച്ചകൾ ഉയർന്നത്.
ഗാന്ധി പ്രതിമയും അയ്യങ്കാളി അംബേദ്കർ പ്രതിമകളും എല്ലാം ഒരേ സ്ഥലത്ത് സ്ഥാപിക്കാനാണ് നഗരസഭ ആലോചിക്കുന്നത്. മിനി സ്റ്റേഡിയം മറവ് ചെയ്യപ്പെടുക, എൻ എച് നവീകരണത്തിൽ ഭൂമി നഷ്ടപ്പെടുക, ഹൗസിംഗ് ബോർഡ്,നഗരസഭ സ്ഥലം അളന്ന് തിരിക്കുന്നതിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ നിലനിൽക്കുകയാണ്. വിഷയം വിശദമായി പഠിച്ചു നടപടി സ്വീകരിക്കുന്നതിന് സ്റ്റീയറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി പ്രശ്നപരിഹാരം ഉണ്ടാക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി
പറഞ്ഞു.
അതേസമയം അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തി പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണ് നഗരസഭയിൽ നിന്നും ഉണ്ടാകുന്നതെന്ന വാദം ചില കൗൺസിലർമാർ ഉയർത്തി.
നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായ 32,33 വാർഡുകളിലെ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കൾ വാങ്ങി നൽകിയ ഭൂമി നഗരസഭ ആസ്തിയിൽ ചേർക്കുന്നതിന് കൗൺസിലിൽ തീരുമാനമായി .
14 അജണ്ടകളായിരുന്നു കൗൺസിൽ പരിഗണിച്ചത്. ഫംഗ്ഷണൽ ഹൌസ് ഹോൾഡ് ടാപ്പ് കണക്ഷൻ നൽകുന്നത്, ഇറിഗേഷൻ വകുപ്പിൽ നിന്നും അനുവദിച്ച കുളം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ചേർക്കുന്നത്, വാർദ്ധിക്യ പെൻഷൻ അംഗീകരിച്ച ലിസ്റ്റുകൾ, അനൗൺസ്മെന്റ് മായി ബന്ധപ്പെട്ട് കട്ടപ്പന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ പരാതി തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടായി.