Idukki വാര്‍ത്തകള്‍
ഓസ്കർ തിളക്കമുള്ള ചിരിയുമായി ബൊമ്മനും, ബെല്ലിയും


ചെന്നൈ: 95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യമെന്ററിയാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്യുന്ന ദി എലിഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കിയത്.അനാഥരായ ആനക്കുട്ടികളെ വളര്‍ത്തുന്ന ബൊമ്മനും ബെല്ലിയുടെയാണ് കഥയാണ് ഡോക്യുമെന്ററി പറയുന്നത്. ഇപ്പോഴിതാ ഓസ്‌കര്‍ പുരസ്‌കാരം പിടിച്ചുനില്‍ക്കുന്ന ബൊമ്മന്റെയും ബെല്ലിയുടെയും ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസാണ് ഇരുവരുടെയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.