പ്രധാന വാര്‍ത്തകള്‍
ലോകകപ്പ് ഇലവനിൽ ഇടംനേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷ്


കേപ്ടൗൺ: ഐസിസി വനിതാ ടി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷും. ഇലവനിലെ ഏക ഇന്ത്യൻ താരമാണ് റിച്ച. ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ 4 താരങ്ങളാണ് ഇലവനിലുള്ളത്.
മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ, രണ്ട് ഇംഗ്ലണ്ട് താരങ്ങൾ, ഒരു വെസ്റ്റ് ഇൻഡീസ് പ്ലേയർ എന്നിവരെ റിച്ചയ്ക്കൊപ്പം ഇലവനിലേക്ക് തിരഞ്ഞെടുത്തു. പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമാണ് റിച്ച.