പ്രധാന വാര്‍ത്തകള്‍
കുടിവെള്ളം ലഭിക്കാത്തത് ഗൗരവമേറിയ വിഷയം: ഹൈക്കോടതി
കൊച്ചി: ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങൾക്ക് പരാതികളുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും നിരീക്ഷിച്ച് ഹൈക്കോടതി. ഇക്കാര്യം വാട്ടർ അതോറിട്ടി ഗൗരവമായി എടുക്കണം. ഒന്നരമാസമായി വെള്ളം ലഭിക്കുന്നില്ലെന്ന് നെട്ടൂരിലെ ഹർജിക്കാർ കോടതിയിൽ വാദിച്ചു. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും കാര്യമായി ഇടപെട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. വിഷയം അടുത്ത ദിവസം പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
ഇതിനിടെ തമ്മനത്ത് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം റോഡിൽ കവിഞ്ഞൊഴുകി. മർദ്ദം കാരണം റോഡ് തകർന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. ഇതേത്തുടർന്ന് കൊച്ചിയിലെ വെണ്ണല, പാലാരിവട്ടം, കാരക്കോടം, തമ്മനം പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും.