പ്രധാന വാര്‍ത്തകള്‍
നിര്‍ബന്ധിത വിആര്‍എസുമായി കെഎസ്ആര്‍ടിസി; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസിന് (വൊളണ്ടറി റിട്ടയർമെന്‍റ് സ്കീം) നീക്കം. ഇതിനായി 50 വയസ് കഴിഞ്ഞ 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്‍റ് തയ്യാറാക്കിയിട്ടുണ്ട്. ഒരാൾക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നൽകാനാണ് നീക്കം. വിരമിക്കൽ പ്രായത്തിന് ശേഷം മറ്റ് ആനുകൂല്യങ്ങൾ നൽകും. വിആർഎസ് നടപ്പാക്കിയാൽ ശമ്പളച്ചെലവിൽ 50 ശതമാനം കുറവുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ.
വിആർഎസ് നടപ്പാക്കാൻ 1080 കോടി രൂപ വേണ്ടിവരും. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയിൽ 24,000 ജീവനക്കാരുണ്ട്. വി.ആർ.എസ് നൽകി ചില ജീവനക്കാരെ ഒഴിവാക്കിയാൽ ശമ്പള വിതരണത്തിന് ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്.