ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2021 – 22 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്പോര്‍ട്സ് അക്കാഡമികളിലെ കായിക താരങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ലോക്കല്‍ സെലക്ഷന്‍ നടത്തി കുട്ടികളെ കണ്ടെത്തുന്നതിന് ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് അനുമതി നല്‍കുന്നതിന് സ്റ്റേറ്റ്സ്പോര്‍ട്സ് കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ച് പ്രമേയം പാസ്സാക്കി. കൂടാതെ ജില്ലയിലെ പാവപ്പെട്ട കായിക താരങ്ങളെ സഹായിക്കുന്നതിന് വേണ്ടി കായിക പ്രേമികളുടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ’കായികസഹായ നിധി’ രൂപീകരിക്കുന്നതിന് യോഗം ഐകണ്ഠേന അംഗീകാരം നല്‍കി.
കായിക മുന്നേറ്റത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിന് പ്രാദേശിക സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സ്പോര്‍ട്സ് ക്ലബ്ബുകളുടെയും പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയോഗത്തില്‍ ഉണ്ടായി. സമൂഹത്തെ ഗ്രസിച്ചിട്ടുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ചെറുക്കുന്നതിന് കായിക പരിശീലനങ്ങള്‍ക്കുള്ള പ്രാധാന്യം യോഗം വിലയിരുത്തി.
ഫുട്ബോള്‍ ഇതിഹാസം പെലെ, സൈക്കിള്‍ പോളോ ദേശീയതാരം നിധ ഫാത്തിമ എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ചടങ്ങില്‍ അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റര്‍ രതീഷ്‌കുമാര്‍.പി.ആര്‍ നേയും കായിക പരിശീലകന്‍ ഡൊമിനിക്.പി.എസ് നേയും മൊമെന്റാ നല്‍കി ആദരിച്ചു. യോഗത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ് സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, എക്സിക്യുട്ടീവ് മെമ്പര്‍ അനസ് ഇബ്രാഹിം എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സ്പോര്‍ട്സ്‌കൗണ്‍സില്‍എക്സ് ഒഫീഷ്യോ അംഗങ്ങള്‍,വിവിധ സ്പോര്‍ട്സ് അസ്സോസിയേഷനുകളുടെ പ്രതിനിധികള്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍.എന്‍.പി, തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു