വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ കരിക്കുലം കമ്മിറ്റി തയ്യാറാകണമെന്ന് കെഎസ്‌സി എം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു
തൊടുപുഴ: വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ കരിക്കുലം കമ്മിറ്റി തയ്യാറാകണമെന്ന് കെഎസ്‌സി എം ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.യുവതലമുറയെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന മയക്ക് മരുന്ന് ഉപയോഗം തടയുന്നതിനായി ബോധവല്‍ക്കരണ ക്ലാസുകളും, ട്രാഫിക്ക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം വളര്‍ന്നതിനുള്ള അടിസ്ഥാന നിയമങ്ങളും ഹൈസ്കൂള്‍ തലം മുതല്‍ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തണം.
കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു വിദേശ ഭാഷകൂടി പഠിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം.കരിക്കുലത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആഗോള വിദ്യാഭ്യാസ നയങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ സംസ്ഥാനവും മാറിയേ തീരു. മനുഷ്യ വിഭവശേഷി കൊണ്ട് സമ്ബന്നമായ നമ്മുടെ രാജ്യത്ത് മൂല്യവര്‍ദ്ധിത വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ട്.
ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളില്‍ കൂടുന്ന സാഹചര്യത്തില്‍, ലഹരിയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കുന്നതിനും, ലഹരിയെ കുറിച്ച് വ്യക്തമായ ധാരണ വിദ്യാര്‍ത്ഥികളില്‍ ജനിപ്പിക്കുവാന്‍ വേണ്ടി ലഹരിയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ അടങ്ങിയ പാഠഭാഗങ്ങള്‍ കരിക്കുലത്തില്‍ ചേര്‍ത്താല്‍ പുതുതലമുറ മയക്കുമരുന്നിന് അടിപ്പെടുന്നത് തടയാനാവും.
കൂടാതെ സാമൂഹ്യ അവബോധവും കുട്ടികള്‍ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥയും ഡിപ്രഷന്‍ ഒഴിവാക്കുന്നതിനും ആത്മഹത്യാ പ്രവണത തടയുന്നതിനും കൗണ്‍സിലിംഗ് പാഠ്യ വിഷയങ്ങളില്‍ ഒന്നാക്കേണ്ടതുണ്ട്
ലഹരി എന്ന വിപത്ത് നമ്മുടെ സമൂഹത്തില്‍ നിന്നും അപ്പാടെ തുടച്ചുമാറ്റുവാനും, സാമൂഹ്യ അവബോധവും റോഡ് നിയമങ്ങള്‍ അടക്കമുള്ളവയില്‍ പരിജ്ഞാനവുമുള്ള നല്ലൊരു സമൂഹത്തെ വളര്‍ത്തികൊണ്ടുവരുവാനും ഇത്തരത്തിലുള്ള കരിക്കുലം പരിഷ്കരണം വഴി സാധ്യമാകുമെന്നും കെഎസ്‌സി എം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെവിന്‍ ജോര്‍ജ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുമാരി രജിത, ട്രഷറര്‍ അഖില്‍ ജോര്‍ജ്ജ്, ജില്ലാ വൈസ് പ്രസിഡണ്ട് റോഷന്‍ ചുമപ്പുങ്ങല്‍, ജില്ലാ സെക്രട്ടറി ആകാശ മാത്യു ഇടത്തിപ്പറമ്ബില്‍, പീരുമേട് നിയോജക മണ്ഡലം പ്രസിഡണ്ട് ലിബിന്‍ മാത്യു, ഉടുമ്ബന്‍ ചോല നിയോജകമണ്ഡലം പ്രസിഡണ്ട് അജിത്ത്, ആല്‍ബിന്‍, ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അലസ്റ്റിന്‍, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് എമില്‍, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി സൈമണ്‍, ജില്ലാ സെക്രട്ടറി അലന്‍ ഷെല്ലി, റോണ്‍ ജിജോ, സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍സ് പാമ്ബയ്ക്കല്‍, അന്‍സല്‍ ആന്റണി, സാവിയോ ജോയി എന്നിവര്‍ പ്രസംഗിച്ചു.