കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഫെബ്രുവരി 16 ന് തൊടുപുഴയില്‍ ശില്‍പശാല സംഘടിപ്പിക്കും
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ഫെബ്രുവരി 16 ന് തൊടുപുഴയില്‍ ശില്‍പശാല സംഘടിപ്പിക്കും.ഇടുക്കി പ്രസ് ക്‌ളബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്‍പശാല രാവിലെ 10.00 മണിക്ക് ഹോട്ടല്‍ മൂണ്‍ലിറ്റ് റീജന്‍സിയില്‍ പ്രമുഖ ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ് സി ഐ ഐസക് ഉദ്‌ഘാടനം ചെയ്യും. പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയണ്‍) ശ്രീ. വി. പളനിച്ചാമി അധ്യക്ഷനാകും. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. സോജന്‍ സ്വരാജ് മുഖ്യപ്രഭാഷണം നടത്തും.
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും പ്രാദേശിക മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ക്രിയാത്മക സഹകരണം കൂടുതല്‍ അര്‍ത്ഥസമ്ബുഷ്ടവും, കരുത്തുറ്റതും, ഊഷ്മളവുമാക്കുവാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ വിദഗ്ദര്‍ ക്ലാസുകളെടുക്കും.
‘കേന്ദ്ര ഗവണ്മെന്റ് പദ്ധതികള്‍: ബാങ്കുകളുടെ പങ്കും സേവനങ്ങളും’ എന്ന വിഷയത്തില്‍ ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ശ്രീ അരുണ്‍ കെ ജെ യും ‘കേന്ദ്ര ബജറ്റ് 2023-24’ എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ശ്രീ അനു നാരായണനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റുകളെ കുറിച്ച് പിഐബി ജോയിന്റ് ഡയറക്ടര്‍ ശ്രീമതി പാര്‍വതി വി യും സംസാരിക്കും.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെ പ്രതിനിധികളും കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും പരിപാടിയില്‍ സംബന്ധിക്കും