സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാപരിശോധന ശക്തമാക്കി
സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെ മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷാപരിശോധന ശക്തമാക്കി. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പരിശോധന നടത്തുന്നത്.
‘സേഫ് സ്‌കൂള്‍ ബസ്’ എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.ഒട്ടേറെ സ്‌കൂള്‍ ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നെസ് പരിശോധന സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി നടത്തിയിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കും.
ഫിറ്റ്‌നെസ് പരിശോധനയ്ക്കു വരുമ്ബോള്‍ മാത്രം ബസുകളില്‍ സുരക്ഷാസംവിധാനങ്ങളും പുതിയ ടയറുകളും മറ്റും ഉപയോഗിക്കുകയും പിന്നീട് പരിശോധനയ്ക്ക് ശേഷം അവ മാറ്റുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ സ്പീഡ് ഗവേണര്‍ ഉപയോഗിക്കാത്തതും ശ്രദ്ധയില്ലാതെ സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നതും കണ്ടെത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.