കാട്ടാനകള്‍ ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ആനകളെ തങ്ങള്‍ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു
ഇടുക്കി: കാട്ടാനകള്‍ ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ആനകളെ തങ്ങള്‍ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു.തമിഴ്നാട്ടിലും കര്‍ണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയില്‍ പറഞ്ഞു. ഇതിനിടെ ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച്ച മൂന്നാര്‍ ഡി എഫ് ഒ ഓഫീസില്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും.
ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട് RRT റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്ബനെയായിരിക്കും കൂടുതല്‍ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോള്‍ ആനകളെ നിരീക്ഷിക്കുന്ന വാച്ചര്‍മാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്ക്കേണ്ട സ്ഥലം, കുങ്കിയാനകള്‍, വാഹനങ്ങള്‍ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
വനം വകുപ്പ് വാച്ചര്‍ അടക്കം കാട്ടന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ കുറ്റമറ്റ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പഠനം സംഘം നല്‍കുന്ന റിപ്പോട്ടിന്‍റെ അടിസ്ഥാനത്തില്‍ പത്താം തീയതി വനംവകുപ്പ് ഉന്നത തല യോഗം നടക്കും. അതിനു ശേഷമായിരിക്കും ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ എത്തുക. മയക്കുവെടി വയ്ക്കുമ്ബോള്‍ ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യകതകളും ആനയിറങ്കള്‍ ഡാമുമാണ് വലിയ വെല്ലുവിളിയാകുക. കാലവസ്ഥ പ്രതികൂലമായാല്‍ നടപടികള്‍ക്ക് കാലതാമസമുണ്ടായേക്കും.
പിടി സെവനെ പിടികൂടിയിട്ടും ധോണിക്കാരുടെ ആനപ്പേടിക്കാലത്തിന് അറുതിയാകുന്നില്ല. മേഖലയില്‍ പലഭാഗത്തായി രണ്ടും മൂന്നും ആനക്കൂട്ടങ്ങളാണ് നാട്ടിലെത്തുന്നത്. കൂട്ടത്തിലെ ശല്യക്കാരനെ കൂട്ടിലാക്കിയാല്‍, ആനകളുടെ കാടിറക്കം കുറയുമെന്ന വനംവകുപ്പ് സൂത്രവാക്യം ഫലിക്കുന്നില്ല.പിടി സെവനെ കൂട്ടിലടച്ച് ധോണിയാക്കിയിട്ടും ധോണിയില്‍ കാട്ടാനകളുടെ വിലസല്‍ കുറയുന്നില്ല. പിടിസെവന്‍ ഒറ്റയ്ക്കാണ് ഇടവേളകളില്ലാതെ വന്നതെങ്കില്‍, ഇപ്പോള്‍ ആനകള്‍ കൂട്ടമായി ജനവാസമേഖലയിലെത്തുകയാണ്.
ധോണി, മുണ്ടൂര്‍, അരിമണി, ചെറാട് മേഖലകളിലൊക്കെ വെവ്വേറെ കാട്ടാനക്കൂട്ടമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.പതിവില്ലാത്ത വിധം വീട്ടരികില്‍ കെട്ടയിട്ട പശുവിനെ വരെ ആന്‍ കുത്തിക്കൊന്നതിന്‍്റെ ഞെട്ടല്‍ ഈ പ്രദേശത്ത് നിന്ന് അകന്നിട്ടില്ല. തുരത്തിയിട്ടും അതേ സ്ഥലത്ത് ആന തിരികെ എത്തിയാണ് കഴിഞ്ഞ ദിവസം കുഞ്ഞമ്മയുടെ പശുവിനെ കുത്തിക്കൊന്നത്. ആനപ്പേടിയില്ലാതെ.ഉറങ്ങാന്‍ ഒരു പോംവഴിയാണ് നാട്ടുകാര്‍ക്ക് ആവശ്യം.ഫെന്‍സിങ് ആണെങ്കില്‍ അത്. കിടങ്ങാണെങ്കില്‍ അങ്ങനെ. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തലെങ്കില്‍ അത്. പരിഹാരം എന്താണെങ്കിലും, വൈകിയാല്‍ കണ്‍മുന്നില്‍ ഇനിയും ആപത്ത് കാണേണ്ടിവരും.