6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ശ്രദ്ധിക്കുക….. പെന്‍സില്‍ കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്



പ്രമുഖ ബ്രാൻഡായ “നടരാജ് പെൻസിൽ” (മുംബൈ, മഹാരാഷ്ട്ര) കമ്പനിയുടെ പേരിൽ വ്യാപകമായ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായും, ജോലി വാഗ്ദാനം ചെയ്ത് രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളുടെ പണം നഷ്ടമായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ ഇരുന്ന് പെൻസിൽ പാക്ക് ചെയ്യുന്ന ജോലിക്ക് മാസം 30,000/- രൂപ ശമ്പളം നല്‍കാം എന്ന വാഗ്ദാനത്തോടെ 650/- രൂപ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുകയും, ആയത് നല്‍കിയപ്പോള്‍, 1999/- രൂപ കൂടി നൽകിയാൽ രണ്ട് മിനിറ്റിനുള്ളിൽ 17,600/- രൂപ അക്കൗണ്ടിൽ ലഭിക്കും എന്നും, പെൻസിൽ വീട്ടിൽ എത്തിച്ചു നൽകും എന്നും ആയിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്.
ഇത്തരം തട്ടിപ്പ് സംഘം വാട്സ്ആപ്പ് വഴി ഇരകളെ കണ്ടെത്തി, വിവരങ്ങൾ കൈമാറുകയും, ആകർഷകമായ സന്ദേശങ്ങളും വ്യാജ രേഖകളും, ചിത്രങ്ങളും, വിഡിയോകളും ഉപയോഗിച്ച് വിശ്വാസം നേടിയ ശേഷം പണം കൈക്കലാക്കുന്നതാണ് രീതി.
നിരവധി ആളുകൾക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ട സംഭവങ്ങള്‍ നടന്നതിനാല്‍ ഇനിയും കൂടുതൽ ആളുകൾക്ക് പണം നഷ്ടപ്പെടാതിരിക്കുന്നതിനായി ഒരോവ്യക്തികളും ജാഗ്രതയോടെ പെരുമാറേണ്ടത് അത്യാവശ്യമായിരിക്കുന്നു.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്‌താൽ ഉടൻ തന്നെ 1930 എന്ന സൗജന്യനമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!