ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയില്‍ വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളി ലേക്ക് യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒസി എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് നിയമനം. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ട്രേഡില്‍ എന്‍.റ്റി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ /എഞ്ചിനീയറിംഗ് ഡിഗ്രി.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എൻ.റ്റി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / അപ്‌ളൈഡ് ഇലക്ട്രോണിക്‌സ് &ഇന്‍സ്ട്രുമെന്റേഷന്‍ /വി എല്‍ എസ് ഐ ഡിസൈന്‍ & എംബഡഡ് സിസ്റ്റത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പറില്‍ ബന്ധപ്പെടാം.









































































