ഇടുക്കിയിലെ ജനങ്ങളെ ഒറ്റുകൊടുത്തതിൽ പ്രധാന പങ്ക് എം എം മണിക്കാണെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ മുന്നോട്ട് പോകുന്ന പിണറായി സർക്കാർ കാർബൺ റീസൈലൻസ് ഫണ്ട് നേടിയെടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടി കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുത്തുവെന്ന് ജനങ്ങൾ സംശയിക്കുന്നുവെന്ന് അഡ്വ.മാത്യു കുഴൽനാടൻ എംഎൽഎ.ഡീൻ കുര്യാക്കോസ് എംപി നയിക്കുന്ന സമര പദയാത്രക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസരിക്കുകയായിരുന്നു അദ്ദേഹം. 2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത ജനവാസ കേന്ദ്രങ്ങളിൽ സീറോ ബഫർസോൺ എന്ന തീരുമാനം അട്ടിമറിച്ച് കൊണ്ട് ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഒരു കിലോമീറ്റർ ബഫർ സോൺ എന്ന തീരുമാനമെടുത്തത് കാർബൺ ഫണ്ട് നേടിയെടുക്കുന്നതിന് വേണ്ടിയാണെന്ന് സംശയിക്കേണ്ടി വരും. ബഫർസോൺ തീരുമാനം അടിച്ചേൽപിച്ചത് പിണറായി വിജയനും എം.എം.മണിയും ചേർന്നാണ്. ബഫർസോൺ യാഥാർഥ്യമാണെന്ന ജോയ്‌സ് ജോർജിന്റെ പ്രസ്താവന പിണറായി വിജയന്റെ ശബ്ദമാണ്. 758 കോടി രൂപയുടെ കിഫ്ബി ഫണ്ട് ചിലവഴിച്ചപ്പോൾ കാർഷിക മേഖലയ്ക്ക് 26 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. 40 കോടി രൂപയുടെ കോവിഡ് പാക്കേജ് നടപ്പാക്കിയപ്പോൾ കാർഷിക മേഖലയെ പരിഗണിച്ചുപോലുമില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
ഡീൻ കുര്യാക്കോസ് മറുപടി പ്രസംഗം നടത്തി. മനോജ് മുരളി അധ്യക്ഷത വഹിച്ചു. ജോയി കുടക്കച്ചിറ സ്വാഗതമാശംസിച്ചു. അഡ്വ.ജോയി ഏബ്രഹാം, അഡ്വ.കെ.ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, ഇ.എം.ആഗസ്തി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എം.എൻ.ഗോപി, അഡ്വ.തോമസ് പെരുമന, വർഗീസ് വെട്ടിയാങ്കൽ, എം.കെ.പുരുഷോത്തമൻ, ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് മലയാറ്റ്, കെ.ജെ.ബെന്നി, എം.ഡി.അർജുനൻ, കെ.ബി.സെൽവ്വം, സിനു വാലുമ്മേൽ, എസ്.വിളക്കുന്നൻ, എ.എം.സന്തോഷ്, കെ.എസ്.സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
നാലാം ദിവസത്തെ പദയാത്ര ഉപ്പുതറയിൽ നിന്നാണ് ആരംഭിച്ചത്. കെ.ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഉപ്പുതറയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഇ.എം.ആഗസ്തി, ജോയി വെട്ടിക്കുഴി, സിറിയക് തോമസ്, ജോർജ് കുറുംപുറം, ജോർജ് ജോസഫ് പടവൻ, സാബു വേങ്ങവേലി തുടങ്ങിയവർ പങ്കെടുത്തു.