വണ്ടിപ്പെരിയാര്‍- ഗ്രാമ്പി – പരുന്തുംപാറ റോഡ് നിര്‍മ്മാണം ആരംഭിച്ചു.


വണ്ടിപ്പെരിയാർ: വര്‍ഷങ്ങളായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന വണ്ടിപ്പെരിയാര്‍- ഗ്രാമ്പി – പരുന്തുംപാറ റോഡ് നിര്‍മ്മാണം ആരംഭിച്ചു.പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയെ ബന്ധിപ്പിക്കുന്ന റോഡായ ആനകുത്തിവളവ് ഗ്രാമ്പി പരുന്തുംപറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.83കോടിയാണ് റോഡിനായി വകയിരുത്തിയത്.ആറ് മാസത്തിന് മുന്‍പ് ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കരാര്‍ എടുത്തുവെങ്കിലും 5.21 കി.മി. ദൂരം വരുന്ന ഈ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കണമെങ്കില്‍ പോബ്‌സ് എസ്റ്റേറ്റ് ഗ്രൂപ്പിന്റെ എന്‍.ഒ.സി ,വേണമായിരുന്നു.എന്നാല്‍ റോഡ് കടന്നു പോകുന്ന ഭൂരിപക്ഷ സ്ഥലവും തോട്ടം മാനേജ്‌മെന്റിന്റേയാണ്. റോഡ് നിര്‍മ്മാണം ആരംഭിച്ചാല്‍ ഏകദേശം നാല് ഏക്കറോളം സ്ഥലം മാനേജ്‌മെന്റിന് നഷ്ടം വരും . മാത്രമല്ല നിരവധി സ്ഥലങ്ങളില്‍ സംരക്ഷണഭിത്തിയും വേണ്ടി വരും .