പ്രധാന വാര്‍ത്തകള്‍
ക്രഷറിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്ത് ഇഡി


കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്ത് ഇഡി.
പി വി അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ് സിവിൽ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് തള്ളിയ കോടതി അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
കർണാടക ബൽത്തങ്ങാടി താലൂക്കിലെ തണ്ണിരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി വാഗ്ദാനം ചെയ്ത് എൻആർഐ എഞ്ചിനീയറിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.