കുട്ടിക്കാനം മരിയൻ കോളജിന് അഞ്ചു മേഖലകളിൽ ഐഎസ്ഒ അംഗീകാരം

പരിസ്ഥിതി മാനേജ്മെന്റിനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെ ശ്രേണിയായ ഐഎസ്‌ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കുട്ടിക്കാനം മരിയൻ കോളജ് ഓട്ടോണമസ് കരസ്ഥമാക്കി.
ഊർജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബൺ ബഹിർഗമനം തുടങ്ങി പരിസ്ഥിതി മാനേജ്‌മെൻ്റിൻ്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎസ്ഒ 14001, ഐഎസ്ഒ 50001, ഐഎസ്ഒ 46001, ഐഎസ്ഒ 14046, ഐഎ സ്ഒ 14067 എന്നീ സർട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. കൂടാതെ, വിദ്യാർഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന ഐഎസ്ഒ 45001:2018 സർട്ടിഫിക്കേഷനും കോളജിന് ലഭിച്ചു.
സർട്ടിഫിക്കേഷൻ പ്രക്രിയകൾ പരിസ്ഥിതി ഓഡിറ്റുകൾക്കുമായി അംഗീകാരമുള്ള ഐ എസ്‌ഒ സാക്ഷ്യപ്പെടുത്തിയ അക്രഡിറ്റേഷൻ ബോഡിയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ആണ് കോളജിൻ്റെ ഗ്രീൻ ഓഡിറ്റ് നിർവഹിച്ചത്.
Follow the DARSAKAN channel on WhatsApp: https://whatsapp.com/channel/0029Vb9vL1kISTkQqrlnQV1q









































































