പ്രധാന വാര്‍ത്തകള്‍
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടേതും സൗഹൃദ സന്ദർശനമായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ് കേരളത്തിലെ ടൂറിസം മേഖലയെക്കുറിച്ച് അവതരണം നടത്തി. ഹേമന്ത് സോറന്റെ കുടുംബാംഗങ്ങളും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.