കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എൻസിസി യൂണിറ്റ് കട്ടപ്പന അസിസ്സി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു


കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എൻസിസി യൂണിറ്റ് കട്ടപ്പന അസിസ്സി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി വിതരണോദ്ഘാടനം നിർവഹിച്ചു.
പഠനത്തോടൊപ്പം കുട്ടികളിൽ സേവനമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് നേതൃത്വത്തിൽ കട്ടപ്പന അസിസ്സി സ്നേഹാശ്രമത്തിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തത്.
എൻസിസി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നഗരസഭ കൗൺസിലർ സോണിയ ജെയ്ബി പറഞ്ഞു.
യോഗത്തിൽ കേരള ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എൻ വി സജീവ് മുഖ്യപ്രഭാഷണം നടത്തി.
ഓൺലൈൻ വ്യാപാര മേഖലയിലൂടെ കടന്നു കയറുന്ന കോർപ്പറേറ്റ് കുത്തകകളെ ഒഴിവാക്കുവാൻ സമൂഹം തയ്യാറാകണമെന്ന് എം വി . സജീവൻ പറഞ്ഞു
യോഗത്തിൽ കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിമോൻ ജേക്കബ് അധ്യക്ഷനായിരുന്നു.
ടെക്സ്റ്റൈൽസ് അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് ദേവസ്യ, സൈജോ ഫിലിപ്പ്, സിസ്റ്റർ അനുഗ്രഹ തുടങ്ങിയവർ സംസാരിച്ചു.