പന്നിമറ്റത്തു നിന്ന് വെള്ളിയാമറ്റത്തേയ്ക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ പോകുന്ന റോഡ് നാളുകളായി തകര്‍ന്നു കിടന്നിട്ടും നന്നാക്കാന്‍ ശ്രമിക്കാത്ത അധികാരികളുടെ നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു


തൊടുപുഴ: പന്നിമറ്റത്തു നിന്ന് വെള്ളിയാമറ്റത്തേയ്ക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ പോകുന്ന റോഡ് നാളുകളായി തകര്‍ന്നു കിടന്നിട്ടും നന്നാക്കാന്‍ ശ്രമിക്കാത്ത അധികാരികളുടെ നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.
വെള്ളിയാമറ്റം പഞ്ചായത്തിന്റെ സിരാ കേന്ദ്രമായ പന്നിമറ്റത്തേയ്ക്ക് , വെള്ളിയാമറ്റം, പൂച്ചപ്ര, ദേവരുപാറ, കുളമാവ്, നാടുകാണി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വേഗത്തില്‍ എത്താവുന്ന റോഡാണിത്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന ഈ റോഡില്‍ ഇപ്പോള്‍ കാല്‍നട യാത്ര പോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ്. തൊട്ടടുത്തുള്ള സ്‌കൂളിലേയ്ക്ക് ധാരാളം കുട്ടികള്‍ വാഹനത്തിലും കാല്‍നടയായും ഈ വഴി കടന്നുപോകുന്നുണ്ട്. റോഡ് പൊട്ടിപൊളിഞ്ഞതോടെ ഇതുവഴി ഓട്ടം പോകുന്നതിന് ഓട്ടോയോ മറ്റ് ടാക്‌സികളോ തയ്യാറാകുന്നില്ല. തന്മൂലം രാത്രികാലങ്ങളില്‍ രോഗികളേയാ മറ്റും ആശുപത്രിയില്‍ എത്തിക്കുന്നതിന് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മഴക്കാലത്ത് കരകവിഞ്ഞ് ഒഴുകുന്ന വടക്കനാറിന് കുറുകെ ഉയരം കുറഞ്ഞ ഒരു പാലമാണ് ഉള്ളത്. ഈ റോഡ് അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
മണ്ണ് ഒലിച്ച്‌പോയിട്ടും….
കഴിഞ്ഞ പെരുമഴക്കാലത്ത് പാലത്തിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചു പോയിരുന്നു. ഇത് ഇതുവരെ നന്നാക്കിയിട്ടില്ല. തൊട്ടടുത്തുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള നാലടി വീതി മാത്രം ഉള്ള ഒരു നടപ്പാലവും അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റുകള്‍ ഇളകി പോയി തുരുമ്ബിച്ച കമ്ബികള്‍ പുറത്തു കാണാം.