കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ മൂന്നാര്‍ കേന്ദ്രീകരിച്ച് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സജീവമാകുന്നതായി പരാതി
ഇടുക്കി: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ മൂന്നാര്‍ കേന്ദ്രീകരിച്ച് വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം സജീവമാകുന്നതായി പരാതി.കോളജ് വിദ്യാര്‍ഥിനികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ഇടപാടുകള്‍ക്കായി എത്തുന്നുണ്ടെന്നാണ് വിവരം. വന്‍സംഘമാണ് മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.
മൂന്നാറിലെ കോടേജുകളും റിസോര്‍ടുകളും കേന്ദ്രീകരിച്ച് ഏജന്റുമാരാണ് പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതത്രേ. ഒരു ഫോണ്‍ കോളിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ കോളജ് വിദ്യാര്‍ഥിനികള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ആവശ്യക്കാരുടെ മുന്നിലെത്തിക്കുമെന്നാണ് ഏജന്റുമാര്‍ പറയുന്നതെന്നാണ് വിവരം.
50,000 രൂപ മുതല്‍ 85,000 രൂപവരെയാണ് സംഘം ഈടാക്കുന്നതെന്നാണ് അറിയുന്നത്. മയക്കുമരുന്ന് ഉള്‍പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുണ്ടെന്നും വിവരമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ പൊലീസിന്റെ പരിശോധന ഉണ്ടാവില്ലെന്ന ഉറപ്പ് നല്‍കിയാണ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. പെണ്‍കുട്ടികളെ കാണിച്ച ശേഷം തുക ഉറപ്പിച്ചാല്‍, റിസോര്‍ടുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാനും സജ്ജരാണ് ഇക്കൂട്ടരെന്നാണ് സൂചന.