ഇസ്ളാമിക് സ്റ്റേറ്റ് ( ഐസിസ്) ഭീകര സംഘടനയുമായി ബന്ധമുള്ളയാള്‍ പിടിയില്‍
കൊല്‍ക്കത്ത: ഇസ്ളാമിക് സ്റ്റേറ്റ് ( ഐസിസ്) ഭീകര സംഘടനയുമായി ബന്ധമുള്ളയാള്‍ പിടിയില്‍. കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ( എസ് ടി എഫ്) ഇന്നലെയാണ് അബ്ദുള്‍ റാഖിബ് ഖുറേഷി (33) എന്നയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ ഐസിസ് അംഗമാണെന്ന് പൊലീസ് പറഞ്ഞു. മദ്ധ്യപ്രദേശിലെ ഖന്ദ്വയില് നിന്നാണ് ഇയാളെ പിടികൂടിയത്.
ഒരു മൊബൈല്‍ ഫോണ്‍, പെന്‍ ഡ്രൈവ്, ചില ലേഖനങ്ങള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. രണ്ട് ഐസിസ് ഭീകരരെ എസ് ടി എഫ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് പിന്നാലെയാണ് മറ്റൊരു ഭീകരന് പിടിയിലാവുന്നത്. ജനുവരി ആറിന് ഹൗറയില്‍ നിന്നാണ് ഐസിസുമായി ബന്ധമുള്ള രണ്ട് ടെക്നോളജി ബിരുദധാരികളെ എസ് ടി എഫ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
അബ്ദുള്‍ മാല്ലിക്ക്, സയിദ് അഹ്മദ് എന്നിവരായിരുന്നു പിടിയിലായത്. അബ്ദുള്‍ മാല്ലിക്ക് എം ടെക് ബിരുദധാരിയാണ്. സയിദ് അഹ്മദ് ഐടി എഞ്ചിനീയറാണ്. ഇയാള്‍ക്ക് ടെക്നോളജി, ഡാര്‍ക്ക് വെബ് എന്നിവയില്‍ പ്രാവീണ്യം ഉള്ളതായും പൊലീസ് വ്യക്തമാക്കി.ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.