കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്


കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ ഉള്‍പ്പടെ മൂന്നു പേരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കാസര്‍കോട് ബേനൂര്‍ സ്വദേശിനി അഞ്ജുശ്രീ പാര്‍വതി ശനിയാഴ്ച പുലര്‍ച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞമാസം 31ന് ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. അഞ്ജുശ്രീയുടെ മരണത്തിന് പിന്നാലെ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറുകള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഹോട്ടല്‍ ഉടമ എരിയാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന്റെയും രണ്ട് പാചകക്കാരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.