പ്രധാന വാര്‍ത്തകള്‍
ചെമ്മണ്ണാര്‍ എച്ച്.എസ് കോണ്‍വെന്‍റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. കൊന്നത്തടി ഇരുമലക്കപ്പ് വെട്ടിക്കുന്നേല്‍ ജോണ്‍സണ്‍ തോമസിനെയാണ് (50) ഉടുമ്പുംചോല പൊലീസ് അറസ്റ്റ് ചെയ്തത്


അടിമാലി: ചെമ്മണ്ണാര്‍ എച്ച്.എസ് കോണ്‍വെന്‍റില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. കൊന്നത്തടി ഇരുമലക്കപ്പ് വെട്ടിക്കുന്നേല്‍ ജോണ്‍സണ്‍ തോമസിനെയാണ് (50) ഉടുമ്ബന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാവിലെ 11.30ന് കോണ്‍വെന്‍റില്‍ സഹായം ചോദിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ ഓഫിസില്‍ എത്തിയത്. തുടര്‍ന്ന് 47,000 രൂപ ഇവിടെനിന്ന് മോഷ്ടിക്കുകയായിരുന്നു. മോഷണമുതല്‍ വീണ്ടെടുത്തു. ഉടുമ്പുംചോല എസ്.എച്ച്.ഒ അബ്ദുല്‍ഖനി, എസ്.ഐ മോഹന്‍, എ.എസ്.ഐ ബെന്നി, സി.പി.ഒമാരായ എസ്. ബിനു, സിജോ എന്നിവരാണ് അറസ്റ്റ് ചെയ്തത്.