19 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍!!! എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം, എന്നാല്‍ സംഭവം ശരിയാണ്
19 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍!!! എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കാം, എന്നാല്‍ സംഭവം ശരിയാണ്.അതായത്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്ബനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അഥവാ BSNL ആണ് ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് മുമ്ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.വെറും 19 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്നു. മാത്രമല്ല, ഈ പ്ലാനിലെ ഉപയോക്താക്കള്‍ക്ക് 50 MB ഡാറ്റയും അനുവദിക്കുന്നുണ്ട്. BSNLന്റെ ഈ പ്ലാനിനെ ഇതേ ബജറ്റില്‍ വിപണിയിലുള്ള മറ്റ് കമ്ബനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുകയാണ് ഇവിടെ. ഈ ബജറ്റില്‍ മറ്റ് കമ്ബനികളായ ജിയോ- Jio, എയര്‍ടെല്‍- Airtel, വോഡഫോണ്‍-ഐഡിയ- Vodafone-idea എന്നീ ടെലികോം ഓപ്പറേറ്റര്‍മാര്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് ഇവിടെ അറിയാനാകും. ഇതിനെ കുറിച്ച് വിശദമായി അറിയാം.BSNL-ന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാന്‍: BSNLന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാന്‍ മൊത്തം 50MB ഡാറ്റയുമായി വരുന്നു. വാലിഡിറ്റി നോക്കുമ്ബോള്‍, ഈ പ്രീപെയ്ഡ് പ്ലാനില്‍ 90 ദിവസത്തെ വാലിഡിറ്റി നല്‍കിയിരിക്കുന്നു. ഇതൊരു പ്ലാന്‍ എക്സ്റ്റന്‍ഷന്‍ പായ്ക്കാണ്.അതുപോലെ 19 രൂപയ്ക്ക് 1 GB ഡാറ്റ ഒരു ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്ന റീചാര്‍ജ് പ്ലാനുമുണ്ട്. സര്‍വീസ് വാലിഡിറ്റിയില്ല.എയര്‍ടെല്ലി- airtelന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാന്‍: എയര്‍ടെല്ലിന്റെ 19 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ആകെ 1 GB ഡാറ്റ ലഭിക്കുന്നതാണ്. വാലിഡിറ്റിയെ കുറിച്ച് പറയുകയാണെങ്കില്‍, ഈ പ്ലാനില്‍ 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുക. വോഡഫോണ്‍ ഐഡിയ- Vodafone ideaയുടെ 19 രൂപ പ്രീപെയ്ഡ് പ്ലാന്‍: വോഡഫോണ്‍ ഐഡിയയുടെ 19 രൂപ പ്രീപെയ്ഡ് പ്ലാന്‍ മൊത്തം 1 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനില്‍ 24 മണിക്കൂര്‍ വാലിഡിറ്റി നല്‍കുന്നു. സിനിമകളും ടിവി ഷോകളും ഈ പ്ലാനില്‍ ലഭിക്കും.ജിയോ- Jioയുടെ 26 രൂപ പ്രീപെയ്ഡ് പ്ലാന്‍: ജിയോയുടെ 26 രൂപ പ്രീപെയ്ഡ് പ്ലാനില്‍ മൊത്തം 2 ജിബി ഡാറ്റയാണ് നല്‍കിയിരിക്കുന്നത്. വാലിഡിറ്റിയെ കുറിച്ച് പറയുകയാണെങ്കില്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും, ഈ പ്ലാന്‍ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഹൈ സ്പീഡ് ഡാറ്റ പരിധി അവസാനിച്ചതിന് ശേഷം, ഇന്റര്‍നെറ്റ് വേഗത 64 Kbps ആയി കുറയുന്നു.അതിനാല്‍ തന്നെ, ബിഎസ്‌എന്‍എല്‍ കമ്ബനി ഇത്രയും ചെറിയ തുകയില്‍ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കുന്നു എന്നത് ആകര്‍ഷകമാണ്. മറ്റ് പ്ലാനുകളില്‍, നിങ്ങള്‍ക്ക് കൂടുതല്‍ ഡാറ്റ ലഭിച്ചേക്കാമെങ്കിലും ദിവസത്തിന്റെ വാലിഡിറ്റിയില്‍ BSNLനെ മറികടക്കാന്‍ സാധിക്കില്ല.